പുതൂർ പുരസ്കാരം ശ്രീകുമാരൻ തന്പിക്ക്
Saturday, March 6, 2021 12:43 AM IST
തൃശൂർ: ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷന്റെ 2021ലെ പുതൂർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. 11,111 രൂപയും ആർട്ടിസ്റ്റ് ജെ.ആർ. പ്രസാദ് രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണു പുരസ്കാരം.
ഉണ്ണികൃഷ്ണൻ പുതൂരിന്റെ ഏഴാം ചരമവാർഷികദിനമായ ഏപ്രിൽ രണ്ടിനു നടക്കുന്ന അനുസ്മരണയോഗത്തിൽ പുരസ്കാരം സമ്മാനിക്കുമെന്നു ട്രസ്റ്റ് ആൻഡ് ഫൗണ്ടേഷൻ ചെയർമാൻ ഷാജു പുതൂർ അറിയിച്ചു.