ലയന സമ്മേളനം നാളെ
Saturday, February 27, 2021 1:50 AM IST
കൊച്ചി: ലോക്താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ ഒരു വിഭാഗം ജനതാദള്‍ എസി(ജെഡിഎസ്)ൽ ലയിക്കുന്ന സമ്മേളനം നാളെ കൊച്ചിയില്‍. കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണന്‍കുട്ടി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ്, സി.കെ. നാണു എംഎല്‍എ, മുന്‍ മന്ത്രി ജോസ് തെറ്റയില്‍ പ്രഫ. ഏബ്രഹാം പി. മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ലയന സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.