ലൈഫ് അന്വേഷണം ഭയക്കുന്നത്ഡോളർ ചോദ്യംചെയ്യൽ ഭയന്ന്: അനിൽ അക്കര
Tuesday, January 26, 2021 12:42 AM IST
തൃശൂർ: ഡോളർ കടത്തുകേസിൽ ചോദ്യം ചെയ്യുമെന്നതിനാലാണ് ലൈഫ് അഴിമതിക്കേസിലെ അന്വേഷണം സർക്കാർ ഭയപ്പെടുന്നതെന്ന് അനിൽ അക്കര എംഎൽഎ. ലൈഫ് കേസിൽ വിജിലൻസ് അന്വേഷണം പോരാ. സിബിഐ അന്വേഷണവുമായി സഹകരിക്കാൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈഫ് അഴിമതിയിൽ നടന്നിട്ടുള്ളതു റിവേഴ്സ് ഹവാലയാണ്.
വീടു മുടക്കി എന്ന കുപ്രചാരണം നടത്തി തന്നെ ലൈഫ് മിഷൻ കേസിൽനിന്നും പിൻതിരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്ത് അംഗീകാരം നഷ്ടമായാലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അനിൽ അക്കര പറഞ്ഞു.