ഇന്ധനവില സര്‍വകാല റിക്കാര്‍ഡില്‍
Saturday, January 23, 2021 1:37 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റിക്കാര്‍ഡില്‍. ലിറ്ററിന് 26 പൈസയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്. ഇതോടെ പെട്രോളിന് 85.81 രൂപയും ഡീസലിന് 79.96 രൂപയുമായി. കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയില്‍ വന്ന മാറ്റമാണ് വിലവര്‍ധയ്ക്കു കാരണം. കൂടിയ വിലയില്‍ വാങ്ങിയ ക്രൂഡോയിലിന് ആനുപാതികമായ വിലയ്ക്കല്ല നിലവില്‍ ഇന്ധനം വില്‍ക്കുന്നതെന്നാണ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രതിനിധികൾ പറയുന്നത്.