പി.സി. ജോർജിനെ നിയമസഭ ശാസിച്ചു
Saturday, January 23, 2021 1:03 AM IST
തിരുവനന്തപുരം: മോശം പരാമർശം നടത്തിയതായി കണ്ടെത്തിയതിന്റെ പേരിൽ പി.സി.ജോർജിനെ നിയമസഭ ശാസിച്ചു. പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ജോർജിനെ സഭ ശാസിക്കുന്നതായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു.
കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തുകയും അവരെ പിന്തുണച്ചവരെ സ്വഭാവഹത്യ നടത്താൻ ശ്രമിക്കുകയുമാണെന്നുള്ള പരാതി വസ്തുതാപരമായി ശരിയാണെന്നു സഭാ സമിതി കണ്ടെത്തിയതായി സ്പീക്കർ പറഞ്ഞു. ഈ സാഹചര്യത്തിൽ നിയമസഭാംഗങ്ങൾക്കുള്ള പെരുമാറ്റച്ചട്ടങ്ങളിലെ 53(ബി) നൽകുന്ന അധികാരം വിനിയോഗിച്ചു പി.സി.ജോർജിനെ ശാസിക്കുന്നതായും സ്പീക്കർ അറിയിച്ചു. ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി.സി.ജോർജ് പ്രതികരിച്ചു.