സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 19.1%
Saturday, January 16, 2021 1:54 AM IST
തിരുവനന്തപുരം: കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണെന്നു ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ നിലവിലെ തൊഴിൽദാന പദ്ധതികൾ അപര്യാപ്തമാണ്. 2018- 19 ൽ തൊഴിലില്ലായ്മ നിരക്ക് 10.4 ശതമാനമാണ്. ദേശീയതലത്തിൽ 5.8 ശതമാനമുള്ളപ്പോഴാണിത്. കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 19.1 ശതമാനമാണ്; പുരുഷന്മാരുടേത് 5.8 ശതമാനവും. എത്ര ശ്രമിച്ചാലും ജോലി കിട്ടാതെ വരുന്പോൾ സ്ത്രീകൾതൊഴിലന്വേഷണം നിർത്തി തൊഴിൽ സേനയ്ക്കു പുറത്തു പോകുന്നു.
പുരുഷൻമാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 73.5 ശതമാനവും സ്ത്രീകളുടേത് 28.5 ശതമാനവുമാണെന്നും ബജറ്റിൽ പറയുന്നു. ഇതേത്തുടർന്നാണു കൂടുതൽ തൊഴിൽ നൽകാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നത്.