8383 കിലോമീറ്റർ റോഡ് നിർമിക്കും
Saturday, January 16, 2021 1:54 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: 2021-22ൽ 8383 ​​കി​​ലോ​​മീ​​റ്റ​​ർ റോ​​ഡു​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കും. ആ​​ല​​പ്പു​​ഴ- ച​​ങ്ങ​​നാ​​ശേ​​രി സെ​​മി എ​​ലി​​വേ​​റ്റ​​ഡ് ഹൈ​​വേ ഏ​​റ്റെ​​ടു​​ക്കും. പാരി സ്ഥി​​തി​​ക അ​​വ​​ലോ​​ക​​നം പൂ​​ർ​​ത്തി​​യാ​​ക്കി വ​​യ​​നാ​​ട് തു​​ര​​ങ്ക​​പാ​​ത ന​​ട​​പ്പാ​​ക്കും. 36 റെ​​യി​​ൽ​​വേ മേ​​ൽ​​പ്പാ​​ല​​ങ്ങ​​ൾ, പൊ​​ന്നാ​​നി, മു​​ന​​ന്പം പാ​​ല​​ങ്ങ​​ൾ, പു​​ന​​ലൂ​​ർ- കോ​​ന്നി- പ്ലാ​​ച്ചേ​​രി- പൊ​​ൻ​​കു​​ന്നം 82 കി​​ലോ മീ​​റ്റ​​ർ റോ​​ഡ് നി​​ർ​​മി​​ക്കും.


സി​​റ്റി റോ​​ഡ് ഇം​​പ്രൂ​​വ്മെ​​ന്‍റ് പ​​ദ്ധ​​തി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ഴി​​ക്കോ​​ട് ര​​ണ്ടാം​​ഘ​​ട്ട​​വും കൊ​​ല്ലം, തൃ​​ശൂ​​ർ, ആ​​ല​​പ്പു​​ഴ റോ​​ഡു​​ക​​ളും നി​​ർ​​മി​​ക്കും. മ​​ല​​യോ​​ര ഹൈ​​വേ​​യു​​ടെ 12 റീ​​ച്ചു​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.