പെൻഷൻ വർധന അഭിനന്ദനാർഹം: കെഎൻഇഎഫ്
Saturday, January 16, 2021 1:02 AM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകേതര ജീവനക്കാർക്ക് പെൻഷൻ 1000 രൂപ വർധിപ്പിച്ച തീരുമാനത്തെ കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. തിരുവനന്തപുരം കേസരി സ്മാരകത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം.സി. ശിവകുമാർ, ജനറൽ സെക്രട്ടറി സി. മോഹനൻ എന്നിവർ പറഞ്ഞു. പെൻഷൻ വർധിപ്പിച്ച ബജറ്റ് നിർദേശത്തെ രാഷ്ട്രദീപിക നോണ്‍ ജേർണലിസ്റ്റ് സ്റ്റാഫ് യൂണിയൻ അഭിനന്ദിച്ചു.