കർഷകർക്ക് കൈത്താങ്ങായ ബജറ്റ്: ജോസ് കെ. മാണി
Saturday, January 16, 2021 1:02 AM IST
കോട്ടയം: കർഷകർക്ക് കൈത്താങ്ങായ ബജറ്റാണ് മന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് കേരളാ കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. സമഗ്ര കാർഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്ന നിരവധി നിർദേശങ്ങൾ ബജറ്റിലുണ്ട്.
റബറിന്റെ താങ്ങുവില വർധനവ്, നെല്ല്, നാളികേര കർഷകർക്കുള്ള പദ്ധതികൾ, നൂതന കാർഷിക സംരംഭങ്ങൾ എന്നിവ കർഷകർക്ക് കൈത്താങ്ങാകും. കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനവും സാധാരണക്കാർക്ക് ഏറെ ആശ്വാസമേകുന്നതാണ്. കേരളത്തിന്റെ തുടർന്നുള്ള വളർച്ചയ്ക്കായി എല്ലാ മേഖലകൾക്കും ഉൗന്നൽ നൽകിയുള്ള ഒരു ക്ഷേമ ബജറ്റാണ് ഇടതുസർക്കാർ അവതരിപ്പിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.