മുഴുവൻ സ്കൂളുകളിലും സൗരോർജ പാനലുകൾ
Friday, January 15, 2021 11:59 PM IST
തിരുവനന്തപുരം: മുഴുവൻ സ്കൂളുകളിലും സൗരോർജ പാനലുകൾ സ്ഥാപിക്കുമെന്നു ധനമന്ത്രി. പൊതുവിദ്യാലയങ്ങളിൽ വന്ന ഗുണപരമായ മാറ്റത്തെ കേരളത്തിലെ രക്ഷിതാക്കൾ അംഗീകരിക്കുന്നുവെന്നതിനു തെളിവാണ് പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക്. സ്കൂൾ വിദ്യാഭ്യാസം പൂർണമായും ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞു.
സ്കൂൾ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനു 120 കോടി രൂപ വകയിരുത്തുന്നതായും ധനമന്ത്രി പറഞ്ഞു. സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനു പുറമേ ലാബുകൾ നവീകരിക്കുകയും കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.