ജലവിതരണം: തിരുവനന്തപുരം കോർപറേഷൻ ബൈലോ സ്റ്റേ ചെയ്ത നടപടി റദ്ദാക്കി
Saturday, November 28, 2020 12:51 AM IST
കൊച്ചി : തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കോർപറേഷൻ നടപ്പാക്കിയ നിയമാവലി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ തിരുവനന്തപുരം കോര്‍പറേഷനും സെക്രട്ടറിയും നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ തീരുമാനം.