പടുതാക്കുളത്തില്‍ വീണ് ഒന്നര വയസുകാരി മരിച്ചു
Monday, November 23, 2020 12:20 AM IST
കട്ടപ്പന: പിഞ്ചു കുഞ്ഞ് വീടിനു സമീപത്തെ പടുതാക്കുളത്തില്‍ വീണു മരിച്ചു. ഇരട്ടയാര്‍ തുളസിപ്പാറ ചെന്നാക്കുന്നേല്‍ അനൂപ് . - സോണിയ ദമ്പതികളുടെ മകള്‍ അലീന (ഒന്നര) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 ഓടെയാണ് അപകടമുണ്ടായത്. സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടന്നു കാണാതായി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീടിന് പിന്‍വശത്തെ കൃഷിയിടത്തില്‍ നിര്‍മിച്ചിരുന്ന പടുത കുളത്തില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍ ആല്ബിന്, അലക്സി. കട്ടപ്പന പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കോവിഡ് പരിശോധനയ്ക്കും, പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ഇന്ന് മുതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.