മുഖ്യമന്ത്രി രാജിവയ്ക്കേണ്ട: സിപിഎം
Friday, October 30, 2020 1:06 AM IST
തിരുവനന്തപുരം : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതു പാർട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും ഇതിന്റെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നും സിപിഎം.
ശിവശങ്കറിന്റെ അറസ്റ്റ് പാർട്ടിയെ വിഷമത്തിലാക്കുമെന്നുകണ്ടു പിണറായി വിജയനു പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇന്നലെ ആദ്യം രംഗത്തു വന്നു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്ററും ശിവശങ്കറെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നു പറഞ്ഞു.