കഞ്ചിക്കോട് മദ്യദുരന്തം: മുഖ്യപ്രതി അറസ്റ്റിൽ
Friday, October 30, 2020 12:20 AM IST
പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ മദ്യ ദുരന്തത്തിൽ മുഖ്യപ്രതി പിടിയിൽ. കഞ്ചിക്കോട് തമിഴ്ത്തറയിൽ ധനരാജി(35)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഉൗരിലേക്കു മദ്യമെന്ന പേരിൽ സ്പിരിറ്റ് എത്തിച്ചത് ഇയാളാണ്. കഞ്ചിക്കോട് 10 വർഷത്തോളമായി പൂട്ടിക്കിടന്നിരുന്ന ഹീൽ സോപ്പ് കന്പനിയിൽനിന്നാണ് ഇവർ സ്പിരിറ്റ് കൊണ്ടുവന്നത്. ശിവന്റെ മരണത്തോടെ ധനരാജ് തമിഴ്നാട്ടിലേക്കു മുങ്ങി.
വാളയാർ സിഐ സി.എം.വിനുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കന്പനിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.