ജീവനക്കാരനു കോവിഡ്: മൂലമറ്റം വൈദ്യുതി നിലയത്തിൽ പ്രതിസന്ധി
Friday, October 30, 2020 12:20 AM IST
തൊടുപുഴ: ജീവനക്കാർക്ക് കോവിഡ് ബാധിച്ചതു മൂലമറ്റം വൈദ്യുതനിലയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയുയരുന്നു.
അതേസമയം, നിലയത്തിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ആവശ്യമായ ബദൽ നടപടി സ്വീകരിച്ചതായാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലയത്തിലെ അസിസ്റ്റന്റ് എൻജിനിയർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സന്പർക്കം പുലർത്തിയ അൻപതിലേറെപ്പേർക്ക് നിരീക്ഷണത്തിൽ പോകേണ്ടിവന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ മൂലമറ്റത്തു നിന്നു സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പാരലൽ സംഘത്തെ തയാറാക്കി ജോലിക്ക് നിയോഗിക്കാൻ അധികൃതർ തീരുമാനിച്ച ു.