അധ്യാപക പരീക്ഷ മാറ്റാതെ പിഎസ്സി; പരാതിയുമായി ഉദ്യോഗാര്‍ഥികള്‍
Wednesday, October 28, 2020 12:32 AM IST
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ എല്‍പി, യുപി സ്കൂള്‍ അധ്യാപക പരീക്ഷ മാറ്റാത്ത നടപടിക്കെതിരെ ഉദ്യോഗാര്‍ഥികള്‍ മനുഷ്യാവകാശകമ്മീഷനു പരാതി നല്കുന്നു. പരീക്ഷ മാറ്റാത്തത് കടുത്ത അവഗണനയും ജീവനുതന്നെ ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷനെ സമീപിക്കുന്നത്. ഇതോടൊപ്പം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.നവംബര്‍ ഏഴിന് നടക്കണ്ട പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. മറ്റു പരീക്ഷകളില്‍നിന്ന് വ്യത്യസ്തമായി ഭൂരിഭാഗവും സ്ത്രീകള്‍ എഴുതുന്ന പരീക്ഷയാണിത്. അപേക്ഷിച്ചവരില്‍ എഴുപത്തഞ്ച് ശതമാനത്തിലധികം സ്ത്രീകളാണ്.
ഇവരില്‍ പലര്‍ക്കും കൊച്ചുകുട്ടികളുമുണ്ട്. ഇവര്‍ക്കുണ്ടാകുന്ന രോഗബാധ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പാണ്.പരീക്ഷകള്‍ക്ക് മറ്റു ജില്ലകളിലാണ് ഭൂരിഭാഗം പേര്‍ക്കും സെന്റര്‍ അനുവദിച്ചിട്ടുള്ളത്. ഇത്ര ദൂരെ പോയി എങ്ങനെ പരീക്ഷയെഴുതും എന്ന ആശങ്കയിലാണ് വനിതാ ഉദ്യോഗാര്‍ഥികള്‍.