"ക്വാറന്റൈനിൽ കഴിയുന്നവരോട് അസഹിഷ്ണുത കാട്ടരുത് '
Tuesday, October 27, 2020 1:15 AM IST
തിരുവനന്തപുരം: ക്വാറന്റൈനിൽ കഴിയുവരോട് അസഹിഷ്ണുത കാട്ടരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില പ്രദേശങ്ങളിൽ സമീപവാസികളിൽ നിന്ന് ഇത്തരം പെരുമാറ്റമുണ്ടാകുന്നതായി പരാതി ഉയരുന്നുണ്ട്.
ക്വാറന്റൈനിൽ കഴിയുന്നവർ രോഗം ബാധിച്ചവരല്ല. സമൂഹത്തിലുള്ള മറ്റുള്ളവരുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഇവർ ക്വാറന്റൈനിൽ കഴിയുന്നതെന്നു മനസിലാക്കണം. ഇവർക്കു വേണ്ട സഹായം എത്തിച്ചു കൊടുക്കാൻ സമീപവാസികൾ തയാറാകുകയാണു ചെയ്യേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.