പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന് അഭിമാന വിജയം
Tuesday, October 27, 2020 1:15 AM IST
പാലാ: ഐഎഎസ് പ്രിലിമിനറി പരീക്ഷയിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിനു പ്രശസ്ത വിജയം. ഇവിടെ പരിശീലനം നേടി പരീക്ഷ എഴുതിയ 24 പേർ മെയിൻസ് പരീക്ഷയ്ക്കുള്ള അർഹത നേടി.
വിജയികളെ ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, ഡയറക്ടർ ഡോ. സിറിയക് തോമസ്, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പ്രിൻസിപ്പൽ ഡോ. ജോസഫ് വെട്ടിക്കൻ എന്നിവർ അഭിനന്ദിച്ചു. മെയിൻസ് പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിച്ചു. ഫോൺ: 9447421011.