തദ്ദേശസ്ഥാപനങ്ങളിലെ ഓഡിറ്റു നിർത്തിവയക്കുന്നത് അഴിമതി മൂടിവയ്ക്കാൻ : ചെന്നിത്തല
Wednesday, October 21, 2020 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2019-20 വർഷത്തെ ഓഡിറ്റിംഗ് നിർത്തിവയ്ക്കാനുള്ള തീരുമാനം അഴിമതി മൂടിവയ്ക്കാനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ലൈഫ് പദ്ധതിയിൽ ഉൾപ്പെടെയുള്ള അഴിമതികൾ പുറത്തുവരാതിരിക്കാനാണു സംസ്ഥാന ഓഡിറ്റു ഡയറക്ടർ ഓഡിറ്റു നിർത്തിവയ്ക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്. ധനവകുപ്പിന്റെ നിർദേശം ലഭിച്ചിട്ടു മാത്രം ഓഡിറ്റു പുനരാരംഭിച്ചാൽ മതിയെന്നാണു നിർദേശം നൽകിയിരിക്കുന്നതെന്നും ഇതു ലോക്കൽ ഫണ്ട് ഓഡിറ്റു നിയമത്തിന്റെ ലംഘനമാണെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.