പുഷ്പന്റെ സഹോദരന് ബിജെപിയില്‍
Monday, October 19, 2020 12:36 AM IST
തലശേരി: കൂത്തുപറമ്പ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിൽകഴിയുന്ന പുതുക്കുടി പുഷ്പന്റെ സഹോദരന് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. പുതുക്കുടി ശശിധരനാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപി തലശേരി മണ്ഡലം കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ശശിധരന് ബിജെപി അംഗത്വം നല്കി. ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ് ബാബു ഹാരാര്‍പ്പണം ശശിയെ ഹാര്പ്പാര്ണം നടത്തി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.