പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്
Sunday, September 27, 2020 12:31 AM IST
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. ആഭ്യന്തര സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പോലീസ് അന്വേഷണത്തില്‍ 2000 കോടി രൂപയിലധികം തട്ടിപ്പ് നടന്നതായാണ് വിവരം. 124 കോടി രൂപയുടെ ആസ്തികളാണ് ഉടമകളുടേതായി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കേന്ദ്ര നിയമത്തിന്റെ അടിസ്ഥാ നത്തിൽ നിക്ഷേപകർക്കുള്ള നഷ്ടം നികത്താൻ പ്രതികളുടെ സ്വത്തു കണ്ടു കെട്ടാനുള്ള നടപടികളെടുക്കാൻ ഫിനാൻസ് എക്സ്പെൻഡിച്ചർ സെക്രട്ടറി സഞ്ജയ് എം. കൗളിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു ഉത്തരവിറക്കി.