നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ: രേഖകൾ സമർപ്പിക്കണം
Sunday, September 27, 2020 12:17 AM IST
തിരുവനന്തുപുരം: ബിഎസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള അഡ്മിഷനുവേണ്ടി അപേക്ഷിച്ചവരുടെ അപേക്ഷയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 29ന് അഞ്ചിനു മുൻപായി അപ്ലോഡ് ചെയ്യണം. ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് 30വരെ അപ്ലോഡ് ചെയ്യാം.