സിപിഎമ്മിന്റെ ക്രമക്കേടുകൾക്ക് സിപിഐ മംഗളപത്രം എഴുതുന്നു: മുല്ലപ്പള്ളി
Friday, September 25, 2020 1:10 AM IST
തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയായി പ്രവർത്തിച്ചിരുന്ന സിപിഐ ഇപ്പോൾ മുഖ്യമന്ത്രിയുടെ എല്ലാ ക്രമക്കേടുകൾക്കും മംഗളപത്രം എഴുതുകയാണോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐ സംസ്ഥാന കൗണ്‍സിൽ രണ്ടു ദിവസം ചേർന്നിട്ടും സർക്കാരിന്റെ കീഴിൽ നടക്കുന്ന അഴിമതിയെക്കുറിച്ചും കള്ളക്കടത്ത് ഉൾപ്പെടെയുള്ള ഗുരുതരക്രമക്കേടുകളെപ്പറ്റിയും ഒന്നും ചർച്ച ചെയ്തില്ലെന്നത് നിർഭാഗ്യകരമാണ്.
അക്രമത്തേയും അഴിമതിയേതും പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെ ബി ടീമായി സിപിഐ മാറരുതായിരുന്നു. സിപിഐയുടെ പല നിയമസഭ സീറ്റുകളും കേരള കോണ്‍ഗ്രസിന് നൽകാനുള്ള നീക്കം സിപിഎം നടത്തുന്നു. സിപിഎമ്മിന്റെ വഴിവിട്ട നീക്കങ്ങളെ സഹായിക്കുന്ന നിലപാട് സിപിഐ ഇതുവരെ തുടർന്ന നിലപാടുകൾക്ക് വിരുദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.