ഇടുക്കിയിൽ ജലനിരപ്പ് 2386.24 അടിയായി
Wednesday, September 23, 2020 11:44 PM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2386.24 അടിയായി ഉയർന്നു.1.35 അടി കൂടി ജലനിരപ്പ് ഉയർന്ന് 2387.59 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് നൽകും. സംഭരണ ശേഷിയുടെ 85.97 ശതമാനം വെള്ളമാണ് നിലവിലുള്ളത്.2403 അടിയാണ് അണക്കെട്ടിന്റെ സംഭരണ ശേഷി. ഇന്നലെ രാവിലെ ഏഴുവരെയയുള്ള 24 മണിക്കൂറിൽ 22.4 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്. ഇന്നലെ പകൽ 0.60 അടി വെള്ളമാണ് സംഭരണയിൽ ഉയർന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130.65 അടിയായി ഉയർന്നിട്ടുണ്ട ്.