കൂടുതൽ ഇളവുകൾ ഇന്നുമുതൽ
Wednesday, September 23, 2020 12:27 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ. സർക്കാർ ഓഫീസുകളിൽ നൂറ് ശതമാനം ജീവനക്കാരും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിക്ക് ഹാജരാകണമെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കി.
അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്റൈൻ കാലയളവ് ഏഴ് ദിവസമാക്കി ചുരുക്കി. ഏഴാം ദിവസം കോവിഡ് ടെസ്റ്റ് നടത്തണം. ഫലം നെഗറ്റീവായാൽ ക്വാറന്റൈനിൽ തുടരുന്നതു സംബന്ധിച്ച് അവരവർക്ക് തീരുമാനം എടുക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇളവുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.