അക്കിത്തത്തിനു ജ്ഞാനപീഠ പുരസ്കാര സമർപ്പണം നാളെ
Wednesday, September 23, 2020 12:27 AM IST
ഷൊർണൂർ: മഹാകവി അക്കിത്തത്തിനു ജ്ഞാനപീഠ പുരസ്കാര സമർപ്പണം നാളെ. മന്ത്രി എ.കെ.ബാലൻ വീട്ടിലെത്തിയാണ് പുരസ്കാരം നല്‍കുക. കുമരനെല്ലൂരിലെ വീട്ടിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ മഹാകവി പുരസ്കാരം ഏറ്റുവാങ്ങും. ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും സാഹിത്യ അക്കാദമിയുടെയും സഹകരണത്തോടെ ജ്ഞാനപീഠ പുരസ്കാര സമിതിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.