ചിട്ടി ലേലം പുനഃസ്ഥാപിച്ചു
Wednesday, September 23, 2020 12:00 AM IST
കോട്ടയം: ചിട്ടി ലേലം പുനഃസ്ഥാപിച്ചു സർക്കാർ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിലാണു സർക്കാർ ചിട്ടി ലേലം നിർത്തിവച്ച് ജൂലൈയിൽ ഉത്തരവ് ഇറക്കിയത്.
എന്നാൽ കേന്ദ്ര ചിട്ടിനിയമം അനുസരിച്ചു പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ, സ്വകാര്യ ചിട്ടി സ്ഥാപനങ്ങളെ രണ്ടായി കണ്ടു സ്വകാര്യ ചിട്ടി സ്ഥാപനങ്ങളിലെ ചിട്ടി ലേലം നിർത്തിവയ്ക്കുകയായിരുന്നു. ഇതിനെതിരേ ഓൾ കേരള അസോസിയേഷൻ ഓഫ് ചിട്ടി ഫണ്ട്സും ഓൾ കേരള ചിട്ടി ഫോർമാൻസ് അസോസിയേഷനും സർക്കാരിനു നിവേദനം നൽകിയിരുന്നു. എന്നാൽ അനുകൂല നടപടി ഉണ്ടാകാതിരുന്നതിനെത്തുടർന്നു ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തുെന്ന് ംഓൾ കേരള അസോസിയേഷൻ ഓഫ് ചിട്ടി ഫണ്ട്സ് ജനറൽ സെക്രട്ടറി ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ അറിയിച്ചു.