മൂഴിയാർ, മണിയാർ ഷട്ടറുകൾ തുറന്നു
Tuesday, September 22, 2020 1:12 AM IST
പത്തനംതിട്ട: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കെഎസ്ഇബിയുടെ മൂഴിയാർ സംഭരണിയുടെ മൂന്ന് ഷട്ടറുകൾ ഇന്നലെ തുറന്നു. ജലസേചന വകുപ്പിന്റെ മണിയാർ ബാരേജിലെ അഞ്ച് ഷട്ടറുകളും തുറന്നു.
ജലനിരപ്പുയരുന്നതോടെ പന്പാനദിയുടെയും കക്കാട്ടാറിന്റെയും തീരങ്ങളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജലനിരപ്പുയരുന്നതിനാൽ മൂഴിയാർ സംഭരണിയുടെ ഷട്ടറുകൾ ഇന്ന് 60 സെന്റിമീറ്റർവരെ ഉയർത്തുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ 30 സെന്റിമീറ്റർ മാത്രമാണ് ഉയർത്തിയത്.