സ്വർണക്കടത്ത് കേസ് അന്വേഷണം തീരുംമുന്‍പ് മുൻവിധി വേണ്ടെന്നു ഗവർണർ
Tuesday, September 22, 2020 1:12 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അന്വേഷണം തീരുംമുന്‍പ് മുൻവിധി വേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ.
ഇന്നലെ വർക്കല ശിവഗിരിയിൽ ശ്രീനാരായണഗുരു സമാധി സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കാര്യപ്രാപ്തിയുള്ള അന്വേഷണ ഏജൻസിയാണ് എൻഐഎയെന്നും അന്വേഷണംതീരുംവരെ കാത്തിരിക്കാനും അദ്ദേഹം പറഞ്ഞു.