എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ജോസ് കെ. മാണി
Tuesday, September 22, 2020 1:00 AM IST
കോട്ടയം: കർഷകവിരുദ്ധ ബില്ലുകൾക്കെതിരായി രാജ്യസഭയിൽ പ്രതിഷേധമുയർത്തിയ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ജോസ് കെ. മാണി എംപി.
വിയോജിപ്പിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദങ്ങളെ സസ്പെൻഷനിലൂടെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കർഷകവിരുദ്ധമായ ബില്ലുകളും ജനാധിപത്യവിരുദ്ധമായ സസ്പെൻഷൻ നടപടികളും പിൻവലിക്കാൻ തയാറാകണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.