ഉമ്മൻ ചാണ്ടിക്ക് യുഡിഎഫ് സംസ്ഥാന സമിതിയുടെ സ്വീകരണം വെള്ളിയാഴ്ച
Tuesday, September 22, 2020 1:00 AM IST
തിരുവനന്തപുരം: നിയമസഭാ സമാജികനെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന മുൻമുഖ്യമന്ത്രിയും കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗവുമായ ഉമ്മൻ ചാണ്ടിക്ക് യുഡിഎഫ് സംസ്ഥാന സമതി വെള്ളിയാഴ്ച സ്വീകരണം നൽകും.
രാവിലെ പത്തിനു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെ രാജീവ് ഗാന്ധിഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിംലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എംപി, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, പി.ജെ. ജോസഫ് എംഎൽഎ , അനുപ് ജേക്കബ് എംഎൽഎ, സിഎംപി നേതാവ് സി.പി. ജോണ്, ഫോർവേഡ് ബ്ളോക്ക് നേതാവ് ജി. ദേവരാജൻ, ജനതാദൾ നേതാവ് ജോണ് ജോണ് എന്നിവരും യുഡിഎഫ് എംഎൽഎമാരും എംപിമാരും പങ്കെടുക്കും.