രാഷ്ട്രീയ നേട്ടങ്ങൾക്കായി സിപിഎം വർഗീയതയെ പുണരുന്നു: മുല്ലപ്പള്ളി
Monday, September 21, 2020 12:58 AM IST
തിരുവനന്തപുരം: രാഷ്ട്രീയ നേട്ടങ്ങൾക്കായി തരാതരം വർഗീയതയെ പുണരുന്ന ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
വർഗീയ കാർഡിറക്കി തെരഞ്ഞെടുപ്പിനെ അനുകൂലമാക്കാനാണ് എക്കാലവും സിപിഎം ശ്രമിച്ചിട്ടുള്ളത്. അധികാരം നഷ്ടമാകുമെന്ന തിരിച്ചറിവിനെ ത്തുടർന്ന് സമനില തെറ്റിയതുകൊണ്ടാണ് സിപിഎമ്മും മുഖ്യമന്ത്രിയും വർഗീയ കാർഡ് ഇറക്കുന്നതെന്നും കെപിസിസി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മുല്ലപ്പള്ളി പറഞ്ഞു.