കോ​​​വി​​​ഡ്: സംസ്ഥാനത്ത് മ​​​ര​​​ണം 500 ക​​​ടന്നു
Saturday, September 19, 2020 12:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് മ​​​ര​​​ണം ഒൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം 500 ക​​​ഴി​​​ഞ്ഞു. ഇ​​​ന്ന​​​ലെ 12 മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ആ​​​കെ മ​​​ര​​​ണം 501 ആ​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ളം തോ​​​പ്പി​​​ൽ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​നി പാ​​​ർ​​​വ​​​തി (75), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​മ​​​ല സ്വ​​​ദേ​​​ശി പ്ര​​​താ​​​പ​​​ച​​​ന്ദ്ര​​​ൻ (75), കൊ​​​ല്ലം ത​​​ങ്ക​​​ശേ​​​രി സ്വ​​​ദേ​​​ശി​​​നി മാ​​​ർ​​​ഗ​​​റ്റ് (68), തൃ​​​ശൂ​​​ർ മു​​​ണ്ടൂ​​​ർ സ്വ​​​ദേ​​​ശി ഒൗ​​​സേ​​​പ്പ് (87), തൂ​​​ത്തു​​​ക്കു​​​ടി സ്വ​​​ദേ​​​ശി​​​നി അ​​​ഞ്ജ​​​ല (55), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ല​​​രാ​​​മ​​​പു​​​രം സ്വ​​​ദേ​​​ശി രാ​​​ജ​​​ൻ (53), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൂ​​​ന്തു​​​റ സ്വ​​​ദേ​​​ശി​​​നി മേ​​​ഴ്സ്‌ലി (72), പാ​​​ല​​​ക്കാ​​​ട് ചേ​​​ന്പ്ര സ്വ​​​ദേ​​​ശി സൈ​​​ദാ​​​ലി (58), കാ​​​സ​​​ർ​​​ഗോ​​​ഡ് പ​​​ട​​​ന്ന സ്വ​​​ദേ​​​ശി​​​നി സ​​​ഫി​​​യ (79), മ​​​ല​​​പ്പു​​​റം പൂ​​​ക്ക​​​യി​​​ൽ സ്വ​​​ദേ​​​ശി​​​നി സു​​​ഹ​​​റ (58) മ​​​ല​​​പ്പു​​​റം കോ​​​ക്കൂ​​​ർ സ്വ​​​ദേ​​​ശി കു​​​ഞ്ഞി​​​മു​​​ഹ​​​മ്മ​​​ദ് (85), മ​​​ല​​​പ്പു​​​റം എ​​​ട​​​ക്ക​​​ര സ്വ​​​ദേ​​​ശി അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ (68) എ​​​ന്നി​​​വ​​​രു​​​ടെ മ​​​ര​​​ണ​​​മാ​​​ണ് കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ഇ​​​ന്ന് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ 48 പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും 165 പേ​​​ർ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വ​​​ന്ന​​​താ​​​ണ്. 3849 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. അ​​​തി​​​ൽ 410 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 893, കോ​​​ഴി​​​ക്കോ​​​ട് 384, കൊ​​​ല്ലം 342, എ​​​റ​​​ണാ​​​കു​​​ളം 314, തൃ​​​ശൂ​​​ർ 312, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ 283 വീ​​​തം, ആ​​​ല​​​പ്പു​​​ഴ 259, പാ​​​ല​​​ക്കാ​​​ട് 228, കോ​​​ട്ട​​​യം 223, കാ​​​സ​​​ർ​​​ഗോ​​​ഡ് 122, പ​​​ത്ത​​​നം​​​തി​​​ട്ട 75, ഇ​​​ടു​​​ക്കി 70, വ​​​യ​​​നാ​​​ട് 61 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 102 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​ണ് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 27, ക​​​ണ്ണൂ​​​ർ 22, മ​​​ല​​​പ്പു​​​റം 9, കൊ​​​ല്ലം, തൃ​​​ശൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് 8 വീ​​​തം, പ​​​ത്ത​​​നം​​​തി​​​ട്ട 7, കോ​​​ഴി​​​ക്കോ​​​ട് 6, എ​​​റ​​​ണാ​​​കു​​​ളം 5, ആ​​​ല​​​പ്പു​​​ഴ, പാ​​​ല​​​ക്കാ​​​ട് 1 വീ​​​ത​​​വും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​ണ് ഇ​​​ന്ന് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്.


എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ മൂ​​​ന്നു ഐ​​​എ​​​ൻ​​​എ​​​ച്ച്എ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു.രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 2744 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 488, കൊ​​​ല്ലം 345, പ​​​ത്ത​​​നം​​​തി​​​ട്ട 128, ആ​​​ല​​​പ്പു​​​ഴ 146, കോ​​​ട്ട​​​യം 112, ഇ​​​ടു​​​ക്കി 73, എ​​​റ​​​ണാ​​​കു​​​ളം 221, തൃ​​​ശൂ​​​ർ 142, പാ​​​ല​​​ക്കാ​​​ട് 118, മ​​​ല​​​പ്പു​​​റം 265, കോ​​​ഴി​​​ക്കോ​​​ട് 348, വ​​​യ​​​നാ​​​ട് 79, ക​​​ണ്ണൂ​​​ർ 169, കാ​​​സ​​​ർ​​​ഗോ​​​ഡ് 110 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ഇ​​​ന്ന് നെ​​​ഗ​​​റ്റീ​​​വാ​​​യ​​​ത്.

നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​വ​​​രി​​​ൽ 1,91,628 പേ​​​ർ വീ​​​ട്/​​​ഇ​​​ൻ​​​സ്റ്റിറ്റ്യൂഷ​​​ണ​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലും 24,634 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. 3282 പേ​​​രെ​​​യാ​​​ണ് ഇ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 926, കോ​​​ഴി​​​ക്കോ​​​ട്- 404, കൊ​​​ല്ലം- 355, എ​​​റ​​​ണാ​​​കു​​​ളം- 348, ക​​​ണ്ണൂ​​​ർ- 330, തൃ​​​ശൂ​​​ർ- 326, മ​​​ല​​​പ്പു​​​റം- 297, ആ​​​ല​​​പ്പു​​​ഴ- 274, പാ​​​ല​​​ക്കാ​​​ട്- 268, കോ​​​ട്ട​​​യം- 225, കാ​​​സ​​​ർ​​​ഗോ​​​ഡ്- 145, പ​​​ത്ത​​​നം​​​തി​​​ട്ട- 101, ഇ​​​ടു​​​ക്കി- 100, വ​​​യ​​​നാ​​​ട്- 68.

സെ​​​ന്‍റി​​​ന​​​ൽ സ​​​ർ​​​വൈ​​​ല​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, സാ​​​മൂ​​​ഹി​​​ക സ​​​ന്പ​​​ർ​​​ക്കം കൂ​​​ടു​​​ത​​​ലു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ മു​​​ത​​​ലാ​​​യ മു​​​ൻ​​​ഗ​​​ണ​​​നാ ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്ന് 1,94,451 സാ​​​ന്പി​​​ളു​​​ക​​​ളും പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക​​​യ​​​ച്ചു.
ഇ​​​ന്നലെ 18 പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.