ആ​ർ​ച്ച്ബി​ഷ​പ് ഡോ.​ജോ​സ​ഫ് ചേ​ന്നോ​ത്തി​ന്‍റെ ഭൗ​തി​ക​ദേ​ഹം 21 ന് ​കൊ​ച്ചി​യി​ലെ​ത്തിക്കും
Friday, September 18, 2020 12:46 AM IST
ചേ​ർ​ത്ത​ല: ജ​പ്പാ​നി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി കാ​ലം​ചെ​യ്ത ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ചേ​ന്നോ​ത്തി​നാ​യി (77) ടോ​ക്കി​യോ​യി​ലെ സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ പ്ര​ത്യേ​ക ദി​വ്യ​ബ​ലി​യും പ്ര​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ളും സ​ർ​ക്കാ​രി​ന്‍റെ​ ആ​ദ​ര​വ് അ​ർ​പ്പി​ക്ക​ലും ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യ​ായി​രു​ന്നു ച​ട​ങ്ങു​ക​ൾ. അ​വി​ടു​ത്തെ ക​ർ​ദ്ദി​നാ​ൾ​മാ​ർ, ആ​ർ​ച്ച്ബി​ഷ​പ്പുമാ​ർ, ബി​ഷ​പ്പുമാ​ർ, സ​ഭാ മേ​ല​ധ്യ​ക്ഷ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലായിരുന്നു തിരുക്കർമ്മങ്ങൾ.

ജ​പ്പാ​ൻ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധ​ി, അം​ബാ​സി​ഡ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​മു​ണ്ട​ായി​രു​ന്നു. ആ​ർ​ച്ച്ബി​ഷപ്പിന്‍റെ ഭൗ​തി​ക​ശ​രീ​ര​വു​മാ​യി 19നു ​വി​മാ​നം പു​റ​പ്പെ​ടു​ം. 21ന് ​രാ​വി​ലെ 9.40ന് ​കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും. തു​ട​ർ​ന്ന് ലി​സി ആ​ശു​പ​ത്രി​യി​ലേ​ക്കു മ​ാറ്റും. 22ന് ​രാ​വി​ലെ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ക​ത്ത്രീ​ഡ​ലാ​യ സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. പി​ന്നീ​ട് കോ​ക്ക​മം​ഗ​ലം ചേ​ന്നോ​ത്ത് വീ​ട്ടി​ലെ​ത്തി​ച്ച് അ​വി​ടെ നി​ന്നു പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം പ​ള്ളി​ക്ക​ക​ത്തു പ്ര​ത്യേ​ക ക​ല്ല​റ​യി​ൽ മൃതദേഹം ക​ബ​റ​ട​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.