എംജി സർവകലാശാല അവസാന സെമസ്റ്റർ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 48.07 ശതമാനം വിജയം
Friday, August 14, 2020 12:14 AM IST
കോട്ടയം: എംജി സർവക ലാശാല കോ​വി​ഡ് 19 വെ​ല്ലു​വി​ളി​യെ മ​റി​ക​ട​ന്ന് മാ​ർ​ച്ച്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 48.07 ശ​ത​മാ​നം പേ​ർ വി​ജ​യി​ച്ച​താ​യി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് പ​റ​ഞ്ഞു. ബി​എ, ബി​എ​സ്്സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​എ​ഫ്ടി, ബി​ടി​ടി​എം പ്രോ​ഗ്രാ​മു​ക​ളി​ലാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 37,502 പേ​രി​ൽ 18,030 പേ​ർ എ​ല്ലാ സെ​മ​സ്റ്റ​റു​ക​ളി​ലും വി​ജ​യി​ച്ചു.

ബി​എ​യ്ക്ക് 54.13 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 7,717 പേ​രി​ൽ 4,177 പേ​ർ ജ​യി​ച്ചു. ബി​എ​സ്‌​സി​ക്ക് 55.46 ശ​ത​മാ​നം പേ​ർ ജ​യി​ച്ചു. 9,010 പേ​രി​ൽ 4,997 പേ​ർ ജ​യി​ച്ചു. ബി​കോ​മി​ന് 42.89 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 15,100 പേ​രി​ൽ 6,477 പേ​ർ ജ​യി​ച്ചു. ബി​ബി​എ.-40.25, ബി​സി​എ-42.46, ബി​ബി​എം -30.11, ബി​എ​ഫ്ടി-28.57, ബി​ടി​ടി​എം-26.77 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യ​ശ​ത​മാ​നം. ബി​ബി​എ​ക്ക് പ​രീ​ക്ഷ​യെ​ഴു​തി​യ 2,715 പേ​രി​ൽ 1,093 പേ​രും ബി​സി​എ​ക്ക് 2496 പേ​രി​ൽ 1060 പേ​രും ബി​ബി​എ​മ്മി​ന് 176 പേ​രി​ൽ 53 പേ​രും ബി​എ​ഫ്ടി​ക്ക് 42 പേ​രി​ൽ 12 പേ​രും ബി​ടി​ടി​എ​മ്മി​ന് 478 പേ​രി​ൽ 128 പേ​രും വി​ജ​യി​ച്ചു.

ആ​റാം സെ​മ​സ്റ്റ​റി​ൽ മാ​ത്രം 71.27 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 37,502 പേ​രി​ൽ 26,728 പേ​ർ അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ജ​യി​ച്ചു. ബി​എ- 88.59, ബി​എ​സ് സി- 74.16, ​ബി​കോം.-62.52 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ജ​യ​ശ​ത​മാ​നം. മ​റ്റു പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 77.29 ശ​ത​മാ​ന​മാ​ണ് വി​ജ​യം.

പ​രീ​ക്ഷ​ാഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ’റി​സ​ൾ​ട്ട്സ്’ ലി​ങ്കി​ൽ ല​ഭി​ക്കും. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ’സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ൽ’ ലി​ങ്ക് വ​ഴി ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച പ​രീ​ക്ഷ കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. തു​ട​ർ​ന്ന് ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ന്ന​ത്. അ​ത​ത് ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​താ​നാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും ല​ക്ഷ​ദ്വീ​പി​ലും പ്ര​ത്യേ​ക പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചാ​ണ് പ​രീ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മൂ​ല്യ​നി​ർ​ണ​യ​മ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന് പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ർ ഡോ. ​സി.​എം. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. സ​ർ​വ​ക​ലാ​ശാ​ല സ്ഥി​തി ചെ​യ്യു​ന്ന പ്ര​ദേ​ശം ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യ​ത​ട​ക്കം കോ​വി​ഡ് വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ടാ​ണ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.