പ്ലസ് വൺ പ്രവേശന തീയതി ദീർഘിപ്പിച്ചു
Thursday, August 13, 2020 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള തീയതി ദീർഘിപ്പിച്ചു . 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സീറ്റ് സംവരണം ഏർപ്പെടുത്തി ഉത്തരവ് കഴിഞ്ഞ ദിവസമിറക്കിയ പശ്ചാത്തലത്തിലാണ് അപേക്ഷാ സമർപ്പണം ദീർഘിപ്പിച്ചത്.
ഈവർഷം സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ അധികമായി അനുവദിച്ച സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും ആകെ സീറ്റിന്റെ 10 ശതമാനമാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി മാറ്റിവയ്ക്കുക.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അപേക്ഷകർ മുഴുവൻ സീറ്റുകളിലും ഇല്ലെങ്കിൽ ബാക്കിവരുന്ന സീറ്റുകൾ അവസാന അലോട്ട്മെന്റിൽ പൊതുസീറ്റുകൾ ആയി പരിഗണിക്കും.