കോവിഡ് പ്രതിരോധം: റോഡുകളിലെ പരിശോധന ഡിവൈഎസ്പിമാർക്ക്
Wednesday, August 12, 2020 12:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റോഡുകളിലെ പരിശോധന ഇനി മുതൽ ഡിവൈഎസ്പിമാർ നേരിട്ടു നടത്തും. റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ല.
പരിശോധന കർശനമാക്കും. രോഗികളുടെ സന്പർക്കപട്ടിക തയാറാക്കലും കണ്ടെയ്ൻമെന്റ് സോണുകളുടെ നിയന്ത്രണവും പോലീസിന്റെ മേൽനോട്ടത്തിൽ തന്നെ തുടരാനും ഇന്നലെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.