1,184 പേർക്കു കോവിഡ്; സന്പർക്കത്തിലൂടെ 956
Tuesday, August 11, 2020 3:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1,184 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 956 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം പിടിപെട്ടത്. 41 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. സന്പർക്ക രോഗികളിൽ 114 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ ഏഴു മരണംകൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 115 ആയി.
106 പേർ വിദേശത്തു നിന്നും 73 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഇന്നലെ 784 പേർക്കു രോഗം ഭേദമായി. 12,737 പേരാണ് രോഗം സ്ഥിരീകരിക്കപ്പട്ട് ഇനി ചികിത്സയിലുള്ളത്. 22,620 പേർ ഇതുവരെ കോവിഡിൽനിന്നു മുക്തി നേടി.
1,49,295 പേരാണ് നിരീക്ഷണത്തിലുള്ളത്.എറണാകുളം നായരന്പലം സ്വദേശിനി ഗ്രേസി ഷൈനി (54), കൊല്ലം മൈലക്കാട് സ്വദേശി ദേവദാസ് (45), കാസർഗോഡ് നീലേശ്വരം സ്വദേശി മുഹമ്മദ് കുഞ്ഞി (68), വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി (65), മലപ്പുറം പള്ളിക്കൽ സ്വദേശിനി നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ (64), തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി ജമ (50) എന്നിവരാണു കോവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചത്.
ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം - 255, തിരുവനന്തപുരം - 200, പാലക്കാട് - 147, കാസർഗോഡ് -146, എറണാകുളം - 101, കോഴിക്കോട് - 66, കണ്ണൂർ - 63, കൊല്ലം - 41, കോട്ടയം, തൃശൂർ - 40 വീതം, വയനാട് - 33, ആലപ്പുഴ - 30, ഇടുക്കി - 18, പത്തനംതിട്ട - 4.