എൽഎൽബി സീറ്റുകൾ വെട്ടിക്കുറയ്ക്കുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്
Tuesday, August 11, 2020 12:45 AM IST
കോട്ടയം: ഗവണ്മെന്റ് ലോ കോളജിലെ 160 എൽഎൽബി സീറ്റുകൾ വെട്ടി കുറയ്ക്കുവാനുള്ള തീരുമാനം സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണമെന്നു കേരള ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി. സീറ്റുകൾ വെട്ടിക്കുറച്ചതു നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയെയാണ് ദോഷകരമായി ബാധിച്ചിരിക്കുന്നതെന്നും കമ്മിറ്റി വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് ജോർജ് മേച്ചേരിൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ജേക്കബ്, ജോസഫ് ജോണ്, ജോർജ് കോശി, ജോബി ജോസഫ്, സന്തോഷ് കുര്യൻ, സിറിയക് കുര്യൻ, കെ. ഇസഡ്. കുഞ്ചെറിയ, ജഗലാൽ, ബിനു തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.