ജലവിതാനം നിരീക്ഷിക്കുന്നതിനു പ്രത്യേക സംവിധാനം ഒരുക്കി
Sunday, August 9, 2020 12:17 AM IST
തൊടുപുഴ: കെഎസ്ഇബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവൻ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എൻജിനിയർമാരുടെ നേതൃത്വത്തിൽ കണ്ട്രോൾ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്ത് പള്ളത്തുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷനിലും ഏർപ്പെടുത്തി. ഇവ 24 മണിക്കൂറും പ്രവർത്തിക്കും.
ഡാമുകളിൽ സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പടെയുള്ള സമാന്തര വാർത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കെഎസ്ഇബി യുടെ വെബ്സൈറ്റിൽ ഉൾപ്പെടെ സമയാസമയം വിവരങ്ങൾ നൽകും. ഇതിനു പുറമെ ദുരന്ത നിവാരണ അഥോറിറ്റിയുമായും ജില്ലാ ഭരണകൂടവുമായും ഏകോപിപ്പിച്ച് മാധ്യമങ്ങൾ വഴിയും കൃത്യമായ അപായ സൂചനകൾ അതതു സമയങ്ങളിൽ നൽകാനാണ് തീരുമാനം.