വയോധികയ്ക്കു ക്രൂരപീഡനം: പ്രതികൾ പിടിയിൽ
Thursday, August 6, 2020 12:42 AM IST
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിൽ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
വാഴക്കുളം ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി (50), പാങ്കോട് ഇരുപ്പച്ചിറ ആശാരിമലയിൽ ഓമന (62), മകൻ മനോജ് (43) എന്നിവരെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.