പ്രതികളുടെ സ്വത്ത് മരവിപ്പിക്കാൻ കത്തു നൽകി
Wednesday, August 5, 2020 11:54 PM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്റെ ഭാഗമായി ഭൂമി കൈമാറ്റം അടക്കമുള്ള നടപടികൾ മരവിപ്പിക്കാൻ നിർദേശിച്ചു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സംസ്ഥാന രജിസ്ട്രേഷൻ ഐജിക്കു കത്തു നൽകി.
തീവ്രവാദ സ്വഭാവമുള്ള യുഎഇ കോണ്സലേറ്റിലെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്തുകൾ കൈമാറ്റം ചെയ്യുന്നതു തടയുന്നതിന്റെ ഭാഗമായാണു നടപടി. സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികളുടെയും സംസ്ഥാനത്തെ സ്വത്തു കൈമാറ്റം മരവിപ്പിക്കാനാണു നിർദേശം.
മുഖ്യപ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ അടക്കമുള്ള അറസ്റ്റിലായ പ്രതികളുടെ സ്വത്തുവകകളുടെ കൈമാറ്റം മരവിപ്പിക്കാനാണു നിർദേശം.