ആറ് വയസുകാരിയെ മദ്യം കുടിപ്പിച്ച കേസ് : അന്വേഷിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
Wednesday, August 5, 2020 12:24 AM IST
തിരുവനന്തപുരം: ആലുവയിൽ ആറു വയസുകാരിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയിൽ ഹർജിക്കാരിയുടെ പരാതി രേഖപ്പെടുത്തി അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ശിപാർശ ചെയ്തു.