വിജിലൻസ് അന്വേഷണത്തിനു സർക്കാർ അനുമതി നൽകണം: രമേശ് ചെന്നിത്തല
Monday, August 3, 2020 12:37 AM IST
തിരുവനന്തപുരം: സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കിൽ വിജിലൻസിനു താൻ നൽകിയ പരാതികളിൽ അന്വേഷണത്തിന് സർക്കാർ അനുമതി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബെവ്ക്യൂആപ്പിന്റെ തെരഞ്ഞെടുപ്പിലും പന്പാ ത്രിവേണിയിലെ മണൽക്കടത്തിലുമാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്. അനധികൃത നിയമനങ്ങളെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തും നൽകി.
സംസ്ഥാനത്തു വിജിലൻസ് പ്രവർത്തനം പൂർണമായി നിലച്ചു. ഒരു അഴിമതിയെക്കുറിച്ചും അന്വേഷിക്കുന്നില്ല. ഏതാണ്ട് അടച്ചുപൂട്ടിയ അവസ്ഥയിലാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിജിലൻസ് പ്രവർത്തനം പൂർണമായി താളം തെറ്റി. ശിവശങ്കർ ഐടി സെക്രട്ടറിയെന്ന നിലയിൽ നടത്തിയ അനധികൃത നിയമനങ്ങളെപ്പറ്റി പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിലെല്ലാം സർക്കാരും മുഖ്യമന്ത്രിയുമാണ് പ്രതിക്കൂട്ടിലെന്നും രമേശ് ആരോപിച്ചു.