പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ന്‍ ത​യാറെ​ന്ന് "അ​മ്മ'
പ്ര​തി​ഫ​ലം  കു​റ​യ്ക്കാ​ന്‍  ത​യാറെ​ന്ന്  അ​മ്മ
Thursday, July 16, 2020 12:48 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19​നെ​​​ത്തു​​​ട​​​ര്‍​ന്നു സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ലത്തി​​​ല്‍ താ​​​ര​​​ങ്ങ​​​ള്‍ പ്ര​​​തി​​​ഫ​​​ലം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ച് താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ.

പ്ര​​​തി​​​ഫ​​​ലം കു​​​റ​​​യ്ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​മ്മ നേ​​​തൃ​​​യോ​​​ഗം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കൊ​​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍​ന്നി​​​രു​​​ന്നു. ഈ ​​​യോ​​​ഗ​​​ത്തി​​​ലെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ള്‍ അം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​ന്‍ അ​​​യ​​​ച്ച ക​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ഫ​​​ലം കു​​​റ​​​യ്ക്കാ​​​ന്‍ സം​​​ഘ​​​ട​​​ന ത​​​യാ​​​റാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.


നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നെ ഇ​​​ക്കാ​​​ര്യം ഉ​​​ട​​​ന്‍ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നു സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം പ്ര​​​തി​​​ഫ​​​ലം എ​​​ത്ര ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശം ക​​​ത്തി​​​ലി​​​ല്ല. പ​​​ക​​​രം സി​​​നി​​​മാ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി നി​​​ര്‍​മാ​​​താ​​​ക്ക​​​ളും താ​​​ര​​​ങ്ങ​​​ളും ധാ​​​ര​​​ണ​​​യി​​​ല്‍ എ​​​ത്ത​​​ട്ടെ എ​​​ന്നാ​​​ണ് അ​​​മ്മ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.