10,000 കോടി യൂണിറ്റ്: ചരിത്രനേട്ടത്തിൽ മൂലമറ്റം നിലയം
10,000 കോടി യൂണിറ്റ്: ചരിത്രനേട്ടത്തിൽ മൂലമറ്റം നിലയം
Thursday, July 16, 2020 12:48 AM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം പ​വ​ർ ഹൗ​സ് ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ചു. വൈ​ദ്യു​തി ഉ​ത്പാ​ദ​നം 10,000 കോ​ടി ​യൂ​ണി​റ്റ് ഇ​ന്ന​ലെ പി​ന്നി​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.10നാ​ണ് ഈ ​അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ച​ത്.​ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ലവൈ​ദ്യു​തപ​ദ്ധ​തി ഇ​തോ​ടെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​വ​സാ​നി​ച്ച 24 മ​ണി​ക്കൂ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 1,00,003 ദ​ശ​ല​ക്ഷം​ യൂ​ണി​റ്റാ​ണ് മൂ​ല​മ​റ്റം വൈ​ദ്യു​തനി​ല​യ​ത്തി​ലെ ഉ​ത്പാ​ദ​നം. ഒ​രു നി​ല​യം മാ​ത്ര​മു​ള്ള ഒ​രു ജ​ല ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്.​ ച​രി​ത്ര നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം മൂ​ല​മ​റ്റ​ത്ത് കെഎ​സ്ഇ​ബി ചെ​റി​യ തോ​തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.