കൂട്ടം കൂടിയാൽ പിഴ 1000 രൂപ; റോഡിൽ തുപ്പിയാൽ 200
Friday, July 10, 2020 12:41 AM IST
തിരുവനന്തപുരം: നിയന്ത്രണങ്ങൾ ലംഘിച്ചു സമരമോ ജാഥകളോ മറ്റു കൂടിച്ചേരലുകളോ നടത്തിയാൽ പകർച്ചവ്യാധി നിയന്ത്രണനിയമപ്രകാരം പോലീസ് 1,000 രൂപ പിഴ ഈടാക്കും. പൊതു ഇടങ്ങൾ, റോഡ്, നടപ്പാത എന്നിവിടങ്ങളിൽ തുപ്പിയാൽ 200 രൂപയാണു പിഴ.
പകർച്ചവ്യാധി നിയന്ത്രണ നിയമ ഭേദഗതിയിലെ പിഴത്തുകയും നിയമ നടപടിയും നിശ്ചയിച്ചുകൊണ്ടു പുറത്തിറക്കിയ വിജ്ഞാപനത്തിലെ മറ്റു നിർദേശങ്ങൾ ചുവടെ:
•ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചാൽ 1,000 രൂപ പിഴ.
• പൊതുചടങ്ങുകൾ, മതചടങ്ങുകൾ എന്നിവ ചട്ടം ലംഘിച്ചു നടത്തിയാൽ പിഴ 500 രൂപ.
• ലോക്ക്ഡൗണ്‍ നിയമലംഘനങ്ങൾക്കും നിയന്ത്രിത മേഖലകളിലേക്കു കടക്കുന്നതിനും പുറത്തേക്കു പോകുന്നതിനും പിഴ 200 രൂപ വീതം.
•ഇത്തരം മേഖലയിൽ പൊതു- സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങൾ നിരത്തലിറക്കിയാൽ പിഴ 2000.
•സ്കൂളുകൾ, ഓഫീസുകൾ, കടകൾ, മാളുകൾ തുറന്നാൽ 500 രൂപ പിഴ.
• വിവാഹം സംഘടിപ്പിക്കുന്നതിനുള്ള ചട്ടലംഘനം
- 1000 രൂപ
• സംസ്കാര ചടങ്ങിനുള്ള
ചട്ടലംഘനം-200 രൂപ
• അതിഥിത്തൊഴിലാളികൾക്കുള്ള നിയന്ത്രണം ലംഘിക്കൽ - 500 രൂപ
• പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതിരിക്കൽ -200 രൂപ
• പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാതിരിക്കൽ - 200 രൂപ
• ഒത്തുചേരൽ, ജാഥ, ധർണ, കൂട്ടായ്മകൾ എന്നിവസംഘടിപ്പിക്കുന്നതിനുള്ള ചട്ടലംഘനം- 1000 രൂപ
• കടകളും വാണിജ്യസ്ഥാപനങ്ങളും സംബന്ധിച്ച ചട്ടലംഘനം - 500 രൂപ.
• അന്തർസംസ്ഥാന സ്റ്റേജ് കാരേജ് വാഹനമിറക്കൽ - 5000
• കോവിഡ് 19 ജാഗ്രതാ പോർട്ടലിലെ രജിസ്ട്രേഷൻ ലംഘനം - 1000