240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 209 പേർക്ക് രോഗമുക്തി
Sunday, July 5, 2020 1:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 240 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസമാണ് ഇരുനൂറിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. 209 പേർ രോഗമുക്തി നേടി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 152 പേരും വിദേശത്തുനിന്നു വന്നതാണ്. 52 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. 17 പേർക്കു സന്പർക്കത്തിലൂടെ രോഗം പിടിപെട്ടു. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ 11 ഡിഎസ്സിക്കാർക്കും നാലു സിഐഎസ്എഫുകാർക്കും തൃശൂർ ജില്ലയിലെ നാലു ബിഎസ്എഫുകാർക്കും രോഗം ബാധിച്ചിട്ടുണ്ട്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,77,759. ഇന്നലെ 10,295 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിലവിൽ 2129 പേരാണു ചികിത്സയിലുള്ളത്. 3048 പേർക്ക് രോഗം ഭേദമായി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം - 37, കണ്ണൂർ - 35, പാലക്കാട് - 29, പത്തനംതിട്ട - 22, ആലപ്പുഴ, തൃശൂർ - 20 വീതം, തിരുവനന്തപുരം, കൊല്ലം - 16 വീതം, കാസർഗോഡ് - 14, എറണാകുളം -13, കോഴിക്കോട് -8, കോട്ടയം - 6, ഇടുക്കി, വയനാട് - 2.
പുതിയ 13 ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ പുതുതായി 13 ഹോട്ട് സ്പോട്ടുകൾ. ഏഴു പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്ന് ഒഴിവാക്കി. നിലവിൽ ആകെ 135 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകൾ: തിരുവനന്തപുരം ജില്ലയിലെ നഗരൂർ (കണ്ടെയിൻമെന്റ് സോണ്‍ വാർഡ് 5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), കണ്ണൂർ ജില്ലയിലെ തില്ലങ്കേരി (10), ചൊക്ലി (5), ഏഴോം (7), തളിപ്പറന്പ് മുനിസിപ്പാലിറ്റി (34), മയ്യിൽ (11), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂർ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11).
ഹോട്ട് സ്പോട്ടിൽനിന്നും ഒഴിവാക്കിയവ:
കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടെയിൻമെന്റ് സോണ്‍ വാർഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാർക്കാട് മുനിസിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുനിസിപ്പാലിറ്റി (5, 8), രാജകുമാരി (8).