കൊന്പുവാദകൻ ചെങ്ങമനാട് അപ്പുനായർ അന്തരിച്ചു
Sunday, July 5, 2020 12:34 AM IST
തൃശൂർ: പ്രശസ്ത കൊന്പുവാദകനും പല്ലാവൂർ പുരസ്കാര ജേതാവുമായ ചെങ്ങമനാട് അപ്പുനായർ (85) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചിറ്റേത്ത് രാജമ്മ. മക്കൾ: പ്രസന്ന, ഹരിക്കുട്ടൻ, സുശീല, രാജി, ബിന്ദു.ചെങ്ങമനാട് തുരുത്തിശേരി എടയാക്കുടി നാരായണൻ നായരുടെയും കോച്ചേരി ജാനകിയമ്മയുടെയും മകനായി ജനിച്ച അച്യുതൻ നായർ വാദ്യാസ്വാദകർക്കിടയിൽ ചെങ്ങമനാട് അപ്പുനായരും അപ്പു ആശാനുമായാണ് അറിയപ്പെട്ടത്. തൃശൂർ പൂരമടക്കം കേരളത്തിലെ മിക്ക ഉത്സവ-പൂരങ്ങൾക്കും കൊന്പുവാദനത്തിൽ വിസ്മയം തീർത്തിട്ടുണ്ട്.
കേരള സർക്കാരിന്റെ വാദ്യകലാകാരൻമാർക്കുള്ള പരമോന്നത ബഹുമതിയായ പല്ലാവൂർ പുരസ്കാരം, കേരള സംഗീതനാടക അക്കാദമി അവാർഡ് എന്നിവയടക്കം ഒട്ടേറെ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്.