സംസ്ഥാനത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിക്കും: മുഖ്യമന്ത്രി
Saturday, July 4, 2020 2:11 AM IST
തിരുവനന്തപുരം: ഇറ്റാലിയൻ നാവികർ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തോടു സംസ്ഥാനത്തിന് എതിർപ്പുണ്ടെന്നും സംസ്ഥാനത്തിന്റെ വികാരം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കടൽക്കൊലക്കേസിൽ രാജ്യത്തു വിചാരണ പാടില്ലെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി നിർഭാഗ്യകരമാണ്. കേസുമായി ബന്ധപ്പെട്ടു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ഇക്കാര്യങ്ങൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കാൻ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.